പാലാ: യോഗക്ഷേമസഭ ജില്ലാ വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ 23 ഉപസഭകളിൽ മികച്ച ഉപസഭയായി പുലിയന്നൂർ ഉപസഭ തിരഞ്ഞെടുക്കപ്പെട്ടു.

കേവലം അഞ്ചുവർഷംകൊണ്ടാണ് നേട്ടം കൈവരിച്ചതെന്ന് യോഗക്ഷേമസഭ പ്രസിഡന്റ് ഇളംപിലക്കാട്ട് സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു. അമയന്നൂരിൽ നടന്ന ജില്ലാ വാർഷിക സമ്മേളനത്തിൽ യോഗക്ഷേമ സഭാ കേരള സ്റ്റേറ്റ് കൗൺസിലർമാരായ വടക്കേമഠം മധുസൂദനൻ നമ്പൂതിരി, പോണലൂർ നീലകണ്ഠൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.