ചങ്ങനാശേരി: അമര പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ മാത്തമാറ്റിക്സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേയ്ക്ക് യു.ജി.സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡി.ഡി. ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഡി.ഡി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഈമാസം 15ന് മുമ്പായി മാനേജർ, പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, അമര പി.ഒ ചങ്ങനാശ്ശേരി, പിൻ 686546 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04812442655, 9447665623