എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ ഒരേക്കറോളം സ്ഥലത്ത് ചെണ്ടുമല്ലി കൃഷി തുടങ്ങി. പനമറ്റത്തെ വിവിധ കൃഷിയിടങ്ങളിലായാണ് കൃഷിഭവനും സി.ഡി.എസും ചേർന്ന് ഓണക്കാലത്തേക്കായി പൂക്കൃഷി നടത്തുന്നത്. പനമറ്റം മുടവനാട്ട് ഡോ.ജയചന്ദ്രന്റെ കൃഷിയിടത്തിൽ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കുടുംബശ്രീ അംഗം രാജമ്മയ്ക്ക് തൈകൾ കൈമാറി. കൃഷിഭവനും കുടുംബശ്രീ സി.ഡി.എസും ചേർന്നാണ് കൃഷി ചെയ്യുന്നത്. എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. സൂര്യാമോൾ, മാത്യൂസ് പെരുമനങ്ങാട്, നിർമല ചന്ദ്രൻ, കെ.പ്രവീൺ, പി.എസ്.ഷെഹ്ന, എസ്.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.