പൊൻകുന്നം: ചെറുവള്ളി, പഴയിടം മേഖലയിൽ സ്‌കൂൾ സമയത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് ടിപ്പർ ലോറികൾ ഓടുന്നതായി പരാതി. സമീപത്തെ പാറമടയിൽ നിന്ന് കല്ലുകളുമായെത്തുന്ന ടിപ്പറുകൾ തീരദേശ റോഡിലും പൊൻകുന്നം - പുനലൂർ ഹൈവേയിലും സ്‌കൂൾ വാഹനങ്ങളുടെ തിരക്കുള്ള സമയത്ത് ഓടുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പറുകൾ ഓടരുതെന്ന് നിയമം നിലനിൽക്കെയാണിത്. കല്ലും മണ്ണും കയറ്റിപ്പോകുന്ന ലോറികൾ മൂടി ഇടാതെയാണ് ഓടുന്നതെന്നും പരാതിയുയർന്നു.