vv

ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പാലിറ്റി ട്രാഫിക്ക് പൊലീസിന്റെ സഹകരണത്തോടെ എസ് ബി ഹൈസ്കുളിന് മുന്നി ട്രാഫിക്ക് പെഡസ്ട്രിയൽ ക്രോസിംഗ് സംവിധാനം ഏർപ്പെടുത്തി. ഓട്ടോമാറ്റിക്ക് സംവിധാനം ആണ് സ്ഥാപിച്ചത്.

ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂളിലേയും സെന്റ് ആൻഡ് ഗേൾസ് ഹൈസ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഏറെ തിരക്കുള്ള വാഴൂർ റോഡ് മുറിച്ച് കടക്കുവാൻ സഹായകരമാണ് പുതിയ സംവിധാനം.

എസ് ബി ഹൈസ്ക്കൂൾ ജംഗ്ഷനിൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ബീന ജോബി ഉദ്ഘാടനം നിർവഹിച്ചു. എസ്.ബി ഹൈസ്ക്കൂൾ മാനേജർ ഡോ ക്രിസ്റ്റോ നേര്യംപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി ഇൻസ്പെക്ടർ ഓഫ് പോലീസ് വിനോദ്കുമാർ, എസ് ബി ഹൈസ്ക്കൂൾ പ്രിൻസിപ്പൽ ഡോ ആന്റണി മാത്യൂസ്, ഹെഡ്മാസ്റ്റർ ഫാ റോജി വല്ലയിൽ, സെന്റ് ആൻഡ് ഗേൾസ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അൻസാ, നഗരസഭാ കൌൺസിൽ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

പെഡസ്ട്രിയൽ ക്രോസിംഗ് സംവിധാനം

പെഡസ്ട്രിയൽ സിഗ്നലിൽ ചുവപ്പ് തെളിയുമ്പോൾ ഉപകരണത്തിൽ നിന്നും ബീപ്പ് ശബ്ദം ഉയരുന്നതോടൊപ്പം മുൻവശത്തുള്ള നോ ക്രോസിംഗ് സിഗ്നൽ ഇടവിട്ട് പ്രകാശിക്കും.

സിഗ്നലിൽ പച്ച തെളിയുമ്പോൾ ഉപകരണത്തിൽ നിന്നും ഉയർന്ന ശബ്ദത്തിൽ അലാറം മുഴങ്ങുകയും ക്രോസിംഗ് ചെയ്യാനുള്ള സിഗ്നൽ തുടർച്ചയായി പ്രകാശിക്കുന്നതോടൊപ്പം ഡോം വൈബ്രേറ്റ് ചെയ്യുകയും ചെയ്യും.

കാഴ്ച പരിമിതർക്കും ഏറെ സഹാകമാണ് ഈ സംവിധാനം. കേൾവി പരിമിതർക്ക് ഉപകരണത്തിന് മുകളില്ള്ള ഡോമിൽ സ്പർശിച്ച് നിൽക്കുകയാണെങ്കിൽ വൈബ്രേറ്റ് ചെയ്യുന്നത് മനസിലാക്കി റോഡ് മുറിച്ച് കടക്കാം.