പാലാ: ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രത്തിലെ മിഥുനമാസ ഷഷ്ഠി പൂജ ഇന്ന്. രാവിലെ 5.30 ന് നടതുറക്കൽ, 6 ന് ഗണപതി ഹോമം, ഗുരുപൂജ, ഉഷപൂജ, തുടർന്ന് സമൂഹപ്രാർത്ഥന, 9.30 ന് കലശപൂജ, 10 ന് കാര്യസിദ്ധിപൂജ, തുടർന്ന് അഷ്ടാഭിഷേകം, കലശാഭിഷേകം, മഹാഗുരുപൂജ, വിശേഷാൽ ഷഷ്ഠിപൂജ, ഷഷ്ഠി ഊട്ട് ഇവ നടക്കും. മേൽശാന്തി സനീഷ് വൈക്കം മുഖ്യ കാർമ്മികത്വം വഹിക്കും. അന്നേ ദിവസം ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ സ്വാമികളുടെ രോഗശാന്തിക്കായി പ്രത്യേകം പൂജയും, സമൂഹപ്രാർത്ഥനയും നടത്തുമെന്ന് ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു.