ഇടമറ്റം: ക്യാൻസർ ജീവിതത്തിന്റെ അവസാനമല്ലെന്നും മനോധൈര്യവും കൃത്യമായ ചികിത്സയും ഉണ്ടെങ്കിൽ ക്യാൻസറിനെ അതിജീവിക്കാൻ സാധിക്കുമെന്നും സാമൂഹ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ നിഷ ജോസ് കെ.മാണി പറഞ്ഞു.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ എഫ്.എൻ.എച്ച്.ഡബ്ല്യു. പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ക്യാൻസർ ബോധവത്കരണ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കിടയിൽ വർദ്ധിച്ചു വരുന്ന ബ്രെസ്റ്റ് ക്യാൻസർ, സർവിക്കൽ ക്യാൻസർ എന്നിവയെക്കുറിച്ച് പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. റോണി ബെൻസൺ ക്ലാസ് എടുത്തു.