e

കോട്ടയം : അക്ഷയക്കും സംരംഭകർക്കും നിയമപരിരക്ഷ ഉറപ്പാക്കുവാൻ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണേഴ്സ്-ഫെയ്‌സ് സംസ്ഥാന പ്രതിനിധികൾ ഒത്തുചേരുന്നു. ദർശന ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് മന്ത്രി വി.എൻ വാസവൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.ഫെയ്‌സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അക്ഷയ കെയർ കുടുംബസഹായനിധി മരണപ്പെട്ട അക്ഷയ സംരംഭകരുടെ കുടുംബങ്ങൾക്ക് കൈമാറും.സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ.പി ട്രഷറർ നിഷാന്ത്.സി , പ്രതീഷ് ജേക്കബ് മധുസൂദനൻ എന്നിവർ പ്രസംഗിക്കും