s

എരുമേലി : ചേനപ്പാടി ആലുംമൂട് ഭാഗത്ത് പായിക്കാട്ട് വീട്ടിൽ സച്ചു സത്യനെ (24) കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറുമാസത്തേക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കാഞ്ഞിരപ്പള്ളി എരുമേലി സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സ്ത്രീകളോട് അപമാര്യാദയായി പെരുമാറൽ, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളിൽ പ്രതിയാണ്.