malsyakrishi

വാഴൂർ : ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി വാഴൂർ ബ്ലോക്കിൽ മത്സ്യകർകഷക സെമിനാറും മികച്ച കർഷകരെ ആദരിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഷാജി പാമ്പൂരി, പി.എം.ജോൺ, ലതാ ഷാജൻ , മിനി സേതുനാഥ്, ലതാ ഉണ്ണി കൃഷ്ണൻ, ഫിഷറീസ് വകുപ്പ് സീനിയർ ക്ലർക്ക് ശ്രീജ എസ്, പി .എം .എം.എസ്.വൈ ജില്ലാ പ്രോജക്ട് മാനേജർ ഹരിപ്രിയ, പ്രോജക്ട് കോ-ഓർഡിനേറ്റർ അഞ്ജന എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്തി ഉദ്ഘാടനം ചെയ്ത സംസ്ഥാനതല പരിപാടിയുടെ തത്സമയ സംപ്രേക്ഷണവുമുണ്ടായിരുന്നു.