home

കോട്ടയം: കാരാപ്പുഴ പഴയ ബോട്ട് ജെട്ടിക്ക് സമീപം തോട്ടത്തിൽ ചിറയിൽ ടി.ആർ. രാജേഷന്റെ വീട് ഇടിഞ്ഞുവീണു. അപകടം മുന്നിൽക്കണ്ട് തലേന്ന് രാത്രി വീട്ടുകാർ മാറിയതിനാൽ വൻ ദുരന്തംഒഴിവായി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറുന്നത് പതിവായിരുന്നു. തുടർന്ന് വീടിന്റെ ഭിത്തിയിൽ വിള്ളൽ രൂപപ്പെടുകയും ഒരു ഭാഗം ചെരിയുകയും ചെയ്തിരുന്നു. രാജേഷും, ഭാര്യയും രണ്ട് മക്കളും കൂടാതെ പ്രായമായ രണ്ട് കിടപ്പ് രോഗികളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവമറിഞ്ഞ് നഗരസഭ കൗൺസിലറും, വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.