222

ചങ്ങനാശേരി : നഗരസഭയുടെ നേതൃത്വത്തിൽ ബന്ദിപ്പൂക്കൃഷി ആരംഭിച്ചു. നഗരസഭയുടെ വക അറുപതിൽ ചിറ ഗ്രൗണ്ടിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് കൃഷി. ഓണനാളുകളിൽ വിളവെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. നഗരസഭാദ്ധ്യക്ഷ ബീന ജോബി തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ - തൊഴിലുറപ്പ് പദ്ധതി സംയോജിപ്പിച്ച് കുടുംബശ്രീയുടെ സഹകരണത്തോടെ പുഷ്പകൃഷി നഗരത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവഴി വനിതകൾക്ക് വരുമാന മാർഗം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നതായി ചെയർപേഴ്‌സൺ ബീന ജോബി അറിയിച്ചു.