ചങ്ങനാശേരി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി ദിനമായി ആചരിക്കും. എല്ലാ ബൂത്ത് തലത്തിലും ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. 19ന് വൈകുന്നേരം കോട്ടയത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്കിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കും. മണ്ഡലം തലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ഉമ്മൻചാണ്ടിയുടെ ഓർമ്മദിനം ആചരിക്കാൻ കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മറ്റി നേതൃയോഗത്തിൽ തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.