പാലാ: ആൽത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രത്തിലെ 40ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ ആഘോഷിക്കും. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ളാലം ഉപദേശകസമതി വൈസ് പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നാളെ വൈകിട്ട് 6ന് ദീപാരാധന, 6:15ന് പ്രസാദവിതരണം, 6.30ന് നാളികേരമുടയ്ക്കൽ. ഭക്തർക്ക് വഴിപാടായി നാളികേരം സമർപ്പിക്കാമെന്ന് സെക്രട്ടറി ജയപ്രകാശ് മാഞ്ചേരിയിൽ അറിയിച്ചു.