കിടങ്ങൂർ: ഗ്രാമപഞ്ചായത്ത് ഭരണം അവതാളത്തിലാണെന്ന് ആരോപിച്ച് ഇന്നലെ ചേർന്ന ഭരണസമതിയോഗം ഇടതുമുന്നണി പ്രതിനിധികൾ ബഹിഷ്‌കരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്-ബി.ജെ.പി നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതികളും, വികസന പ്രവർത്തനങ്ങളും സ്തംഭിച്ചതായി പ്രതിപക്ഷ പഞ്ചായത്തംഗങ്ങൾ ആരോപിച്ചു.
ജനകീയാസൂത്രണ പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കുകയും, വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിയ്ക്കുകയോ ഗ്രാമസഭ വിളിച്ചുചേർക്കാനുള്ള നടപടികൾ തുടങ്ങുകയോ ചെയ്യാത്തത് തെറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു.