തൃക്കൊടിത്താനം: ശ്രീഗുരു ഗുഹാനന്ദപുരം ക്ഷേത്രത്തിലെ സംയുക്ത പൊതുയോഗവും സമൂഹപ്രാർത്ഥനയും നാളെ 2.30ന് ക്ഷേത്ര യോഗം പ്രസിഡന്റ് കെ.എൻ.ഹരികുട്ടന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്രാങ്കണത്തിൽ നടക്കും. സംയുക്ത പൊതുയോഗത്തിൽ എസ്.എൻ.ഡി.പി യോഗം 59, 1349, 1348, എന്നീ ശാഖാംഗങ്ങളും ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും പങ്കെടുക്കുമെന്ന് ക്ഷേത്രയോഗം സെക്രട്ടറി ജിനിൽകുമാർ അറിയിച്ചു.