ajikumar

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ ആരംഭിച്ച ഫിസിക്‌സ് ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ.ആർ.അനിത അദ്ധ്യക്ഷത വഹിച്ചു. ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ദീപപ്രകാശനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൾ കെ.പി ബീനാമോൾ, മുൻപ്രിൻസിപ്പൾ എ.കെ സോമശേഖരൻ, റിട്ട.അദ്ധ്യാപകൻ എം.എൻ. ഗോപാലകൃഷ്ണൻ, ഫിസിക്‌സ് വിഭാഗം മേധാവി ഡോ.വി.ആർ രാംകുമാർ, ഡോ. ഗണേശ് ചന്ദ്രബാബു, ഡോ. ലജന പി വിജയൻ, ഡോ. സുമിത്ര ശിവദാസ് മേനോൻ, ഡോ. ആൻവി മോളി ടോം, ഡോ.ജി.അശ്വതി, പി.കെ.ഷീജ എന്നിവർ പങ്കെടുത്തു.