കോട്ടയം:മുൻമുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ.വാസുദേവൻനായരുടെ മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള രാജി എക്കാലത്തേയും ഭരണാധികാരികൾക്കുള്ള വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു. പി.കെ.വിയുടെ പത്തൊൻപതാമത് അനുസ്മരണദിനം അദ്ദേഹത്തിന്റെ ജന്മനാടായ കിടങ്ങൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ബി.ബിനു.
സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.വി.റ്റി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ ബാബു കെ.ജോർജ്, കെ.എസ് ഷാജകുമാർ, അഡ്വ.പി.ആർ.തങ്കച്ചൻ, അശോക് കുമാർ , സിറിയക് തോമസ് തുടങ്ങിയവർ സംസാരിച്ചു.