കോട്ടയം : വിശ്വബ്രാഹ്മണ ആചാര്യ സംഗമ മഹായജ്ഞം നാളെ രാവിലെ 10 ന് തിരുനക്കര എംപ്ലോയീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 ന് സ്വാമി കൃഷ്ണാനന്ദസരസ്വതി മഹാരാജിനെ പൂർണകുംഭം നൽകി സ്വീകരിക്കും. 11.30ന് ആചാര്യ സംഗമം, തുടർന്ന് അനുഗ്രഹ പ്രഭാഷണം.