കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ കെ.എസ്.എസ്.പി.എ ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കാളികാവ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബി. മോഹനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ജെ.ആന്റണി, സാബു മാത്യു, കെ.ജി. പ്രസന്നൻ, സുരേഷ് രാജു , അൻസാരി പി.എസ് ,എം.എ. ലത്തീഫ് എന്നിവർ പ്രസംഗിച്ചു