sss

ചിറക്കടവ് : മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്.നായരുടെ നേതൃത്വത്തിൽ അക്ഷയ വനിതാ കാർഷിക സൊസൈറ്റി രൂപീകരിച്ച് പുഷ്പ കൃഷിയ്ക്ക് തുടക്കം കുറിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.സതീശ് ചന്ദ്രനായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, അഡ്വ.അഭിലാഷ് ചന്ദ്രൻ, കൃഷി അസിസന്റ് ഓഫീസർ ശ്രീജ, കാർഷിക വികസന സമതി അംഗം ബിജു മുണ്ടുവേലി, ശ്യാംബാബു, വാർഡ് മെമ്പർ രാജേഷ്, ബൂത്ത് പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണൻ, ശശിധരൻ നായർ, രാജൻ വടക്കൻ, എൻ.ആർ. ഇന്ദിര, രാധിക രാജേഷ്, കെ.എം.വിജയകുമാരി, ഐശ്വര്യ എസ്.നായർ, അഞ്ചു പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.