kk-geneshan

വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കേരള കയർ വർക്കേഴ്‌സ് സെന്റർ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ ഗണേശൻ ഉദ്ഘാടനം ചെയ്തു. കയർ വർക്കേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ സഹജൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് വേണുഗോപാൽ, കെ.ബി രമ, പി.വി പുഷ്‌ക്കരൻ, റ്റി.ജി ബാബു, ഷിബു കോമ്പാറ, ഗീതാ പ്രകാശൻ, കെ.എം സുരേന്ദ്രൻ, ശാന്താ പരമേശ്വരൻ, പ്രമീളാ രമണൻ, എസ്. ബൈജു, എ.പി നന്ദകുമാർ, ബി.ഹരി, സുരേന്ദ്രൻ എസ്.എൻ പുരം, എൻ രാമദാസ് എന്നിവർ പ്രസംഗിച്ചു.