prethishtta-varshikom

വൈക്കം : തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം നടന്നു. തന്ത്രി കാശാങ്കോടത്ത് നാരായണൻ നമ്പൂതിരി, മേൽശാന്തി റ്റി.എൻ രാധാകൃഷ്ണൻ എന്നിവർ മുഖ്യകാർമ്മികരായിരുന്നു. അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉപദേവതകൾക്ക് കലശാഭിഷേകം എന്നിവയുണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.വേണുഗോപാൽ, മാനേജർ ഇ.ബി പ്രജിത്ത്, സെക്രട്ടറി കെ.ഡി അശോകൻ, ട്രഷറർ എൻ.എസ് സിദ്ധാർത്ഥൻ, എൻ.രാജൻ, എൻ.വി പ്രദീപ്, സി.വിജയൻ, എ.പി അരവിന്ദാക്ഷൻ, പി.പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് അന്നദാനവും നടന്നു.