pv-binesh

വൈക്കം : കണ്ടച്ചാലിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ ദേവപ്രശ്‌ന പരിഹാരവും, ഉപദേവതാ പുന:പ്രതിഷ്ഠ ചടങ്ങുകളും തുടങ്ങി. തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി തൃച്ചാറ്റുകുളം കെ.ആർ പ്രസാദ് എന്നിവർ മുഖ്യകാർമ്മികരാണ്. ദീപപ്രകാശനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. പ്രസിഡന്റ് മധു വിരുത്തിയിൽ, സെക്രട്ടറി രാജീവ് ഉദയൻ, വൈസ് പ്രസിഡന്റ് ഭാസ്‌ക്കരൻ കളരിയ്ക്കൽ, യൂണിയൻ കമ്മിറ്റിയംഗം ഭാനുപ്രിയൻ, വനിതാസംഘം പ്രസിഡന്റ് രാധാമണി ഭാനുപ്രിയൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 9നും 10.30 നും മദ്ധ്യേയാണ് പ്രതിഷ്ഠ. തുടർന്ന് മഹാപ്രസാദമൂട്ട്.