mee

കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 ന് പാമ്പാടി പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് കുമാർ അദ്ധ്യക്ഷത വഹിക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ മുഖ്യാതിഥിയായിരിക്കും. സി.എസ്.ശശീന്ദ്രൻ, എൻ.എസ്.കുഞ്ഞമോൻ, ടി.എസ്.രവികുമാർ, കെ.പി.ദിവാകരൻ, പി.സുഭാഷ്, എം.ആർ. ശിവപ്രകാശ്, അനിതാ രാജു, ഗ്രഹൻകുമാർ എന്നിവർ പ്രസംഗിക്കും.