തലയോലപ്പറമ്പ്: അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും, എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ യൂത്ത് മൂവ്‌മെന്റും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ യൂണിയൻ ഹാളിൽ നടക്കും. കെ.ആർ നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻ കുട്ടി അദ്ധ്യക്ഷത വഹിക്കും. നേത്രസംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ഡോക്ടർമാർ, പരിചയസമ്പന്നരായ ഒപ്ടോമെട്രിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന. തുടർ ചികിൽസ ആവശ്യമുള്ളവർക്ക് 14 ദിവസം വരെ കൺസൾട്ടേഷനും രജിസ്‌ട്രേഷനും അഹല്യയിൽ സൗജന്യം. മിതമായ നിരക്കിൽ ഉള്ള ക്യാമ്പ് ശസ്ത്രക്രിയ പാക്കേജുകൾ. ക്യാമ്പിനോട് അനുബന്ധിച്ച് ഹോസ്പിറ്റലിലേക്ക് സൗജന്യ വാഹന സൗകര്യം. ക്യാമ്പ് രജിസ്‌ട്രേഷനും, ബുക്കിംഗിനുമായി ബന്ധപ്പെടുക. ഫോൺ- 9895762024, 7907284606.