ഒളശ്ശ : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും അയ്മനം 17-ാം വാർഡിൽ ഒളശ്ശ ഇടത്തിൽ സുനിലിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സ നടത്തിവരുന്നയാളാണ് സുനിൽ. ഭാര്യയും, എട്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന അനീന, അലീന എന്നീ രണ്ടു കുട്ടികളും അടങ്ങുന്ന സുനിലിന്റെ കുടുംബം തകർന്നു വീണ ഒറ്റമുറി വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പക്ഷാഘാതം വന്ന സുനിലിനെ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയിൽ കഴിയുമ്പോഴാണ് വീടിന്റെ മേൽക്കൂരയും തകർന്നു വീണത്.