kavala

ഏറ്റുമാനൂർ : കാറ്റൊന്ന് ആഞ്ഞുവീശിയാൽ കളത്തൂർ നിവാസികളുടെ ഉള്ളൊന്ന് പിടയും. ഏറ്റുമാനൂർ എറണാകുളം റോഡിരികിൽ കളത്തൂർ കവലയ്ക്ക് സമീപത്തെ തണൽമരങ്ങളാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. റോഡിലേക്ക് മരങ്ങളിലൊന്ന് കടപുഴകിവീണാൽ ഒരുപക്ഷേ മരണമാകും കാണേണ്ടിവരിക. റോഡിൽ സദാസമയവും തിരക്കുണ്ട്. വാഹനങ്ങളുമേറെ.. സ്ഥിരം യാത്രക്കാർ ഭയന്നുവിറച്ചാണ് ഈവഴി കടന്നുപോകുന്നത്.

മുമ്പ് രണ്ട് തവണ മരത്തിന്റെ ശിഖരങ്ങൾ തിരക്കേറിയ റോഡിലേക്ക് ഒടിഞ്ഞുവീണു.നിമിഷങ്ങളുടെ വിത്യാസത്തിലാണ് ഇരുചക്ര വാഹനയാത്രക്കാർ അന്ന് രക്ഷപ്പെട്ടത്. ഒരുതവണ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് നിസാരപരിക്കേൽക്കുകയും ചെയ്തു.

നഷ്ടം സംഭവിച്ചു

മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് മുമ്പ് വ്യാപാര സ്ഥാപനങ്ങൾക്ക് നാശം സംഭവിച്ചിരുന്നു. മരങ്ങൾ മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വ്യാപാരിയായ ആന്റണി മാത്യു പറഞ്ഞു.