പാലാ: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയും ഇടുക്കിയും അതിരിടുന്ന ചെമ്പൻകുളം കുടുംബയോഗം സ്വന്തമായി ഓഫീസ് മന്ദിരം നിർമ്മിക്കുന്നു. കുടുംബയോഗം കമ്മറ്റിയിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് ഇ.കെ.രാജൻ ഈട്ടിക്കലാണ് നിർദ്ദേശം അവതരിപ്പിച്ചത്. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഇ.കെ. രാജൻ. ബിജു ചെമ്പൻകുളം, മോഹനൻ ചെമ്പൻകുളം, മോഹനൻ പുലയള്ളിൽ, ജയദേവൻ ചെമ്പൻകുളം, അനിൽകുമാർ മുല്ലമല എന്നിവർ പ്രസംഗിച്ചു. ചെമ്പൻകുളം കുടുംബയോഗം സെക്രട്ടറി ഉമേഷ് ചെമ്പൻകുളം സ്വാഗതവും ട്രഷറർ ബിഡ്‌സൺ ഈട്ടിക്കൽ നന്ദിയും പറഞ്ഞു.