പൊൻകുന്നം: ക്ഷേത്രങ്ങൾ, ആധ്യാത്മികസംഘടനകൾ എന്നിവിടങ്ങളിൽ 16ന് രാമായണ മാസാചരണം തുടങ്ങും. ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, വാഴൂർ വെട്ടിക്കാട്ട് ധർമ്മശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ഇളമ്പള്ളി ധർമ്മശാസ്താക്ഷേത്രം, ഇളങ്ങുളം ധർമ്മശാസ്താക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻ കോവിൽ, പനമറ്റം ഭഗവതിക്ഷേത്രം, തമ്പലക്കാട് മഹാദേവക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ദേവീക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം പുലിയന്നൂർക്കാട് ധർമ്മശാസ്താക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിൽ രാമായണ മാസാചരണം നടക്കും.

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണം 16ന് രാവിലെ എട്ടിന് എൻ.എസ്.എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്‌മോഹൻ ഉദ്ഘാടനം ചെയ്യും. ദിവസവും രാമായണപാരായണം നടത്തും. മാസാചരണഭാഗമായി രാമായണ പ്രശ്‌നോത്തരി, ശില്പശാലകൾ, പ്രഭാഷണങ്ങൾ എന്നിവയുമുണ്ടാകും.