പാലാ: സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിച്ച് സാധാരണക്കാരന് ആവശ്യമായ സാധനങ്ങൾ ഉറപ്പാക്കണമെന്ന് എ.ഐ.വൈ.എഫ് പാലാ മണ്ഡലം ശില്പശാല ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ ജോണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ് സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ.ജോർജ്, അഡ്വ തോമസ് വി.റ്റി, മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാർ, അനു ബാബു തോമസ്, എം.റ്റി സജി, അഡ്വ പി.ആർ തങ്കച്ചൻ, സിബി ജോസഫ്, മഞ്ജു സെബാസ്റ്റ്യൻ, കെ.കെ അനിൽകുമാർ, അജീഷ് പി.ബി, സി.റ്റി സജി, കെ.ബി അജേഷ്, കെ.എസ് മോഹനൻ, വിനീത് പി, വിജയൻ, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അനീഷ് തോമസ് (പ്രസിഡന്റ്), വിനീത് പി. വിജയൻ (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.