പാലാ: നഗരസഭയുടെയും പാലാ സർക്കാർ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഞൊണ്ടിമാക്കൽ കവലയിലുള്ള മുൻസിപ്പൽ ക്വാർട്ടേഴ്‌സ് അങ്കണവാടിയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മഴക്കാല രോഗങ്ങൾക്കുള്ള പ്രതിരോധമരുന്ന് വിതരണവും ബോധവത്ക്കരണ ക്ലാസും നടത്തി. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പാലാ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ നിർവഹിച്ചു. നീന ജോർജ്ജ്, ലിസിക്കുട്ടി മാത്യു, സതി ശശികുമാർ, ആന്റോ ജോസ് പടിഞ്ഞാറേക്കര, ബിന്ദു മനു, ഡോ.കാർത്തിക വിജയകുമാർ എന്നിവർ പ്രസംഗിച്ചു.