കോട്ടയം : കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ജില്ലാ ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ടി.ബി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, പി.കെ. കൃഷ്ണൻ, ആർ.അനിൽകുമാർ ജോൺ വി.ജോസഫ്, പി.സുഗതൻ, സൗദാമിനി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.