ss

കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.ആർ എൽ.വി രാമകൃഷ്ണൻ വിശിഷ്ടാതിഥി ആയിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചാണ്ടി ഉമ്മൻ എം.എൽ.എ ആദരിച്ചു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ ഉദ്ഘാടനം ചെയ്തു. എൻ.എസ്.കുഞ്ഞുമോൻ, കെ.പി.ദിവാകരൻ, സുരേഷ്.ഡി, അനിത രാജു, കെ.എസ്.ഗ്രഹൺ കുമാർ, എം.ആർ. ശിവകുമാർ, പി.സുഭാഷ്, കെ.എൻ.ശശി, ദിവ്യ, ഗിരിഷ്, കോമളവല്ലി.കെ, എൻ.സി.മോഹനൻ, വിനു ബാലൻ, സനോജ് മണി തുടങ്ങിയവർ പ്രസംഗിച്ചു.