വൈക്കം: സാമൂഹ്യമാധ്യമങ്ങളിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തേജോവധം ചെയ്യുന്ന മതരാഷ്ട്രീയ ശക്തികളുടെ നടപടിയിൽ വൈദീകയോഗം വൈക്കം യൂണിയൻ വാർഷിക പൊതുയോഗം പ്രതിഷേധിച്ചു. വാർഷിക പൊതുയോഗം എസ്.എൻ.ഡി.പിയോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. വൈദീകയോഗം സംസ്ഥാന സെക്രട്ടറി പി.വി ഷാജി ശാന്തി അദ്ധ്യക്ഷത വഹിച്ചു. വൈദീകയോഗം സംസ്ഥാന പ്രസിഡന്റ് ബെന്നി ശാന്തി മുഖ്യപ്രഭാഷണം നടത്തി. വൈദീകയോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.ഡി ഷിബു ശാന്തി, ജോയിന്റ് സെക്രട്ടറി റോഷിത്ത് ശാന്തി, മധു ചെമ്മനത്തുകര, സിബിൻ ശാന്തി എന്നിവർ പ്രസംഗിച്ചു.
ചിത്രവിവരണം
എസ്.എൻ.ഡി.പി വൈദീകയോഗം വൈക്കം യൂണിയൻ വാർഷിക പൊതയോഗം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്യുന്നു.