biriyani

കുമരകം: ഇത് ഇവരുടെ ആഗ്രഹമാണ്. അതിനപ്പുറം അഭിമാനപ്രശ്നവും... ബിരിയാണി ചലഞ്ച് നടത്തി നെഹ്റു ട്രോഫി വള്ളംകളി പങ്കെടുക്കാൻ ധനസമാഹരണം നടത്തുകയാണ് കവിണാറ്റിൻകരയിലെ നിന്നും ഒരു കൂട്ടം യുവാക്കൾ. ഇവർക്കാകട്ടെ നാട്ടുകാരിൽ നിന്ന് വലിയ പിന്തുണയും. പരീശിലനത്തിനും മറ്റുമായി വലിയ തുക വേണം... ഇതോടെയാണ് കവിണാർ സിറ്റി ബോട്ട് ക്ലബ് ഭാരവാഹികൾ ബിരിയാണി ചലഞ്ച് എന്ന തീരുമാനത്തിലേക്കെത്തിയത്. പി.ജി കർണ്ണൻ എന്ന എ ഗ്രേഡ് ഓടി വള്ളത്തിലാണ് ക്ലബ് മത്സരിക്കുന്നത്. വിഷുക്കാലത്ത് ക്ലബ് നടത്തിയ പടക്ക വ്യാപാരത്തിനും വലിയ പിന്തുണയാണ് നാട്ടുകാരിൽ നിന്ന് ലഭിച്ചത്.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുമരകത്തെ പ്രമുഖ ക്ലബുകൾ ഉൾപ്പെടെ ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ഈ സാഹചര്യം കൂടി മുൻനിറുത്തിയാണ് കവിണാർ സിറ്റി ബോട്ട് ക്ലബ് ഭാരവാഹികൾ ധനസമാഹരത്തിന് ബിരിയാണി ചലഞ്ചുമായി രംഗത്തെത്തിയത്.