കൊടുങ്ങൂർ: വാഴൂർ ഗവ. പ്രസ് ഭാഗം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പ്രസിന് സമീപം കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2003-24 ൽ ഉൾപ്പെടുത്തി 6.50 ലക്ഷം രൂപ ചിലവഴിച്ച് പുളിക്കൽ കവല ഡിവിഷനിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് മേൽനോട്ടത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.
തുടക്കത്തിൽ 18 ഓളം കുടുംബങ്ങൾക്കാണ് ഹൗസ് കണക്ഷൻ നൽകിയത്. കുഴൽകിണറും മോട്ടോർ പുരയ്ക്കും ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയ ലതാ മണിയേയും ടാങ്ക് നിർമ്മിക്കാനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ കെ.ആർ ശ്രീധരപ്പണിക്കരെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത.എസ് പിള്ള, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം.ജോൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീകാന്ത് പി. തങ്കച്ചൻ, സിന്ധു ചന്ദ്രൻ, അജിത്ത് കുമാർ, ബ്ലോക്ക് മെമ്പർ രഞ്ജിനി ബേബി, കുടിവെള്ള പദ്ധതി സെക്രട്ടറി വത്സമ്മ രാജു തുടങ്ങിയവർ സംസാരിച്ചു.