മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മനശാസ്ത്രജ്ഞ ദിനം ആചരിച്ചു. കൗൺസിലർ ഫാ. ജിലു പയറ്റുകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ശാരീരിക ക്ഷമതയോടൊപ്പം മാനസികാരോഗ്യം ആധുനിക തലമുറയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വാഴപ്പനാടി, റ്റിജോമോൻ ജേക്കബ്, സുപർണ രാജു, അഞ്ജലി ആർ നായർ, സാന്ദ്ര പി.സന്തോഷ് എന്നിവർ സംസാരിച്ചു. കൗൺസിലിംഗ്, ഗ്രൂപ്പ് തെറാപ്പി തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.