paalam

മു​ണ്ട​ക്ക​യം: ​പ്ര​ള​യ​ത്തി​ൽ​ ​നടപ്പാ​ലം​ ​ത​ക​ർ​ന്ന് ​ഒ​ഴു​കി​പ്പോ​യി​ട്ട് ​വ​ർ​ഷം​ ​മൂ​ന്നാ​യി.​ ​എ​ന്നി​ട്ടും​ ​പ​ഴ​യ​പാ​ല​ത്തി​നു​ ​പ​ക​രം​ ​പു​തി​യ​ ​പാ​ലം​ ​വ​ന്നി​ട്ടി​ല്ല.​ ​ഇതോടെ നാട്ടുകാർ ആകെ ദുരിതത്തിലാണ്. പുതിയ പാലം എന്ന സ്വപ്നം എന്നു യാഥാർത്ഥ്യമാകും എന്നതിനെക്കുറിച്ച് ആർക്കും ഒരു മറുപടിയില്ല.

പുതിയ പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്നതാണ് പാലം. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രു​ടെ ആ​ശ്ര​യം ആ​യി​രു​ന്നു ​പാ​ലം. പാലം തകർന്നതോടെ മറുകരയിൽ എത്താൻ നാട്ടുകാർക്ക് ആ​റു കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ക്ക​ണം. പാലമുണ്ടായിരുന്നെങ്കിൽ 50 മീ​റ്റ​ർ അ​ക​ലം മാത്രം നടക്കാനുണ്ടായിരുന്ന ഒ​ല​യ​നാ​ട് ഗാ​ന്ധി സ്‌​മാ​ര​ക സ്​​കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾക്ക് ഇപ്പോൾ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അധികം സഞ്ചരിക്കണം സ്കൂളിലെത്താൻ. ക​ർ​ഷ​ക​രും സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഇ​തു​മൂ​ലം അ​ധി​ക ബാദ്ധ്യ​ത​യാ​യി. പാ​ല​ത്തി​ന്റെ ഒ​രു തൂ​ണു​മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്. 15 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മ്മിച്ച കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​വും റോ​ഡും പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തോ​ടെ നാ​ടി​ന്റെ സ​ഞ്ചാ​ര​മാ​ർ​ഗം തന്നെ ഇ​ല്ലാ​താ​യി. ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ വ​ല​യി​ഞ്ചി​പ്പ​ടി​യി​ലെ ന​ട​പ്പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.