qw

കോട്ടയം: ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുർബലവിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളിൽ നിന്ന് 2024-25 വർഷത്തിലെ സ്വയംതൊഴിൽപദ്ധതിക്ക് അപേക്ഷക്ഷണിച്ചു. വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി മൂന്നു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി അഞ്ചു ലക്ഷം രൂപ വരെയും സബ്‌സിഡി ലഭിക്കും. വേടൻ, നായാടി, കല്ലടി, അരുന്ധതിയാർ/ ചക്ലിയൻ വിഭാഗങ്ങളിൽപ്പെടുന്ന അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പ്രൊജക്റ്ര് റിപ്പോർട്ട് എന്നിവയുമായി ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ ജൂലായ് 31നകം അപേക്ഷ നൽകണം. വിവരങ്ങൾക്ക്: ഫോൺ: 0481 2562503.