ambiliii

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് അംഗം അമ്പിളി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ അമ്പിളി മാത്യുവിനും എതിർ സ്ഥാനാർത്ഥി ദീപ്തി ദിലീപിനും ഏഴു വോട്ടുകൾ വീതം ലഭിച്ചു. ബി.ഡി.ജെ.എസ് അംഗം ആശാ ബിനു അമ്പിളി മാത്യുവിന് വോട്ട് ചെയ്തതോടെയാണ് വോട്ടുകൾ തുല്യമായത്. തുടർന്ന് നറുക്കെടുപ്പ് നടത്തുകയായിരുന്നു. ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ ഷീലാ ചെറിയാൻ രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. പഞ്ചായത്തിൽ 17 അംഗങ്ങളുള്ളതിൽ ഇടതുപക്ഷത്തിൽ 7 അംഗങ്ങളും കോൺഗ്രസിന് 6 അംഗങ്ങളുമാണ് ഉള്ളത്. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളും ബി.ഡി.ജെ.സിന് ഒരംഗവുമാണ് ഉള്ളത്. സി.പി.എം അംഗം ഗോപി ഉല്ലാസാണ് വൈസ് പ്രസിഡന്റ്.