kalasham

വൈക്കം : മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനായിരുന്നു. മേൽശാന്തി ഏ.വി.ഗോവിന്ദൻ നമ്പൂതിരി, കാര്യദർശി ആനത്താനത്തില്ലത്ത് വാസദേവൻ നമ്പൂതിരി, ബാലചന്ദ്രൻ നമ്പൂതിരി, നീണ്ടൂർ നാരായണൻ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി, ഇളയിടം കുട്ടൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായിരുന്നു. കളഭാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, വിശേഷാൽ ദീപാരാധന, ഭഗവതിസേവ എന്നിയായിരുന്നു ചടങ്ങുകൾ. ഇന്ന് രാമായണമാസാചരണം തുടങ്ങും. രാവിലെ 8.30 ന് രാമായണമണ്ഡപത്തിൽ വൈക്കം ക്ഷേത്രം മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി ദീപപ്രകാശനം നടത്തും.