dharna

വൈക്കം: എ.ഐ.ടി.യു.സി അവകാശദിനാചരണത്തിന്റെ ഭാഗമായി കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ താലൂക്ക് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. വിദേശമദ്യത്തിനും ബാറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നും ആയിരക്കണക്കിന് തൊഴിലാളികളുടെ നിലനിൽപ്പിന്റെ ആവശ്യമാണിതെന്നും സർക്കാർ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, ഭാരവാഹികളായ കെ.അജിത്, ഡി.രഞ്ജിത്ത് കുമാർ, പി.എസ് പുഷ്‌ക്കരൻ, കെ.ഡി വിശ്വനാഥൻ, കെ.എസ് രത്‌നാകരൻ, കെ.എ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.