john

വൈക്കം: ചെമ്മനത്തുകര ഐ.എച്ച്.ഡി.പി പട്ടികവർഗ്ഗ പുനരധിവാസ മേഖലയിലെ 35 ആദിവാസി കുടുംബങ്ങളുടെ കിടപ്പാട ഭൂമിയ്ക്ക് ഉടൻ പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി ഭൂ അവകാശ സമിതിയുടെ നേതൃത്വത്തിൽ വാഹനപ്രചരണജാഥ നടത്തി. ക്യാപ്‌റ്റൻ തിലകമ്മ പ്രേംകുമാറിന് പതാക കൈമാറി സമരസഹായസമിതി ചെയർമാൻ ജോൺ കാണക്കാരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. അപ്പു കാപ്പിൽ, റഷീദ് മട്ടാഞ്ചേരി, വൈക്കം കണ്ണൻ, എസ്.രഘു, പത്മിനി, ബിന്ദു മഹേഷ്, പി. മേഘനാഥൻ, രമേശ് അഞ്ചലശ്ശേരി, കെ.കെ ഹരി, ഇ.വി പ്രേംകുമാർ, കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. കച്ചേരിക്കവലയിൽ നിന്നാണ് ജാഥ ആരംഭിച്ചത്.