ശ്രീരാമ രാമ രാമ... ഇന്ന് കർക്കടകം ഒന്ന്. കർക്കടക കാലത്തെ ദുരിതത്തിന് അറുതി വരുത്താൻ മനസ്സിൽ ഭക്തിയും ചുണ്ടിൽ രാമനാമജപവുമായി രാമായണമാസത്തെ വരവേൽക്കാൻ ഹൈന്ദവ ഭവനങ്ങൾ ഒരുങ്ങി.കോട്ടയം പുതിയ തൃക്കോവിൽ ക്ഷേത്രത്തിനു സമീപത്ത് പ്രണവം വീട്ടിൽ രാമായണ പാരായണം നടത്തുന്ന 87 വയസ്സുള്ള സരസ്വതിയമ്മ.