വൈക്കം: നിയന്ത്രണംവിട്ട മിനി വാൻ വൈദ്യുതി പോസ്റ്റും കടയും ഇടിച്ചു തകർത്തു. രണ്ടുപേർക്ക് പരിക്കേറ്റു. വൈക്കം തെക്കേനട ഗവ. ഹയർസെക്കൻ‌ഡറി സ്‌കൂളിന് സമീപം ഇന്നലെ വെളുപ്പിന് ഒരു മണിയോടെയാണ് അപകടം. വാനിൽ ഉണ്ടായിരുന്ന ചെമ്മനത്തുകര സനിൽ നിവാസിൽ സനിൽ, സജിത് എന്നിവരെയാണ് പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈക്കം ടൗണിൽ നിന്നും മൂത്തേടത്ത് കാവ് ഭാഗത്തേക്ക് പോയ ശുചിമുറി മാലിന്യം കയറ്റുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വൈദ്യതി പോസ്റ്റ് മാറ്റി സ്ഥാപിച്ച് വൈദ്യുതി വിതരണം പുനസ്ഥാപിച്ചു..