rajan

ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി 1709ാം നമ്പർ ശാഖയിൽ വിശേഷാൽ പൊതുയോഗം നടന്നു. ശാഖാ പ്രസിഡന്റ് ഇ.എം സുബാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു. വൈദികസമിതി യൂണിയൻ ചെയർമാൻ എ.എസ് മഹേന്ദ്രൻ ശാന്തി ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ശ്രീലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി തങ്കച്ചൻ നന്ദിയും പറഞ്ഞു. 170ാമത് ശ്രീനാരായണഗുരു ജയന്തി വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു.