മൂലമറ്റം: മൂലമറ്റം പുത്തൻപുരയിൽ ദീപ്തി അനൂപിന്റെ മുറ്റത്തേയ്ക്ക് അയൽവാസിയുടെ പുരയിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് നാശനഷ്ടങ്ങളുണ്ടായി. വാനം മാന്തി സംരക്ഷണ ഭിത്തി നിർമ്മിക്കാതിരുന്നതാണ് കെട്ട് ഇടിയാൻ കാരണം. ബാക്കി സംരക്ഷണഭിത്തി കൂടി ഏതു സമയത്തും ഇടിയുന്ന അവസ്ഥയാണ്. ഇനിയും കെട്ട് ഇടിഞ്ഞ് വീണാൽ ഇവരുടെ വീട് തകരാനുള്ള സാധ്യതയേറെയാണ്. അപകട സാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു.