മണർകാട്: ബി.ഡി.ജെ.എസ്. മണർകാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണം സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ ഉത്ഘാടനം ചെയ്തു. അയർക്കുന്നം മണ്ഡലം പ്രസിഡന്റ് റജി അമയന്നൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാജി ശ്രീശിവം, അയർക്കുന്നം പഞ്ചായത്തു പ്രസിഡന്റ് ശിവപ്രസാദ്, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് തുളസിദാസ്, അജിമോൻ,രാജേഷ് നരിമറ്റം, രവി തിരുവഞ്ചൂർ, ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.
മണർകാട് പഞ്ചായത്ത് ഭാരവാഹികളായി തുളസീദാസ് (പ്രസിഡന്റ്), പ്രസാദ് കെ.പി.,
അയ്യപ്പാ അർജുനൻ, അജിമോൻ മണർകാട് (വൈസ് പ്രസിഡന്റുമാർ), എം.എസ്.ചെല്ലപ്പൻ,അശോകൻ, മനു ബി.ടി., അനിയപ്പൻ ഇടയാടി (സെക്രട്ടറിമാർ), രവി തിരുവഞ്ചൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.