കോട്ടയം : അതിശക്തമായ മഴയും കാറ്റും മൂലം നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. നിരവധി വീടുകൾ തകർന്നു. വൻകൃഷി നാശമുണ്ടായി. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. വെള്ളപ്പൊക്കക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന പടിഞ്ഞാറൻ പ്രദേശത്തുള്ളവർക്കായി ദുരിതാശ്വാസ ക്യാമ്പുകളും സൗജന്യ ഭക്ഷ്യധാന്യ കിറ്റും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.